സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകള്‍ നിലച്ചു: കഴിഞ്ഞ രണ്ട് മാസങ്ങളായി യൂറോപ്പില്‍ നടന്ന തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങള്‍ സര്‍ക്കാരുകളെയും പൊതുജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ കൂളിംഗ് സിസ്ററങ്ങളും ഫ്രിഡ്ജുകളും പൂര്‍ണ്ണമായും ഹാക്കര്‍മാരുടെ നിയന്ത്രണത്തിലായതോടെ വലിയ പ്രതിസന്ധിയാണ് ഉണ്ടായത്.
വീട്ടുപകരണങ്ങളും അപകടത്തില്‍: സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പിന്നാലെ വീടുകളിലെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്മാര്‍ട്ട് ഗൃഹോപകരണങ്ങളും (IoT devices) ഭാവിയില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന് സൈബര്‍ സുരക്ഷാ ഏജന്‍സിയായ ഋചകടഅയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജുഹാന്‍ ലെപസ്സര് മുന്നറിയിപ്പ് നല്കുന്നു. സുരക്ഷ എന്നത് ഒരു ആക്രമണം നടന്നതിനു ശേഷം ആലോചിക്കേണ്ട ഒന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരക്ഷാ തയ്യാറെടുപ്പുകളിലെ വീഴ്ച: വര്‍ദ്ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ യൂറോപ്പ് ഇപ്പോഴും ദുര്‍ബലമാണെന്ന ആശങ്ക ശക്തമാണ്. സൈബര്‍ സെക്യൂരിറ്റി എന്നത് ചെലവ് കുറഞ്ഞ ഒരു കാര്യമല്ലെന്നും, ആവശ്യത്തിന് ഫണ്ടും തയ്യാറെടുപ്പുകളും നടത്തിയിരുന്നെങ്കില്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിയുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിലെ വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തണമെന്നും സൈബറിടം കൂടുതല്‍ സുരക്ഷിതമാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.
യൂറോപ്പില്‍ താമസിക്കുന്ന പ്രവാസികളും സാധാരണക്കാരും തങ്ങളുടെ സ്മാര്‍ട്ട് ഉപകരണങ്ങളുടെയും ഡിജിറ്റല്‍ സംവിധാനങ്ങളുടെയും സുരക്ഷ കര്‍ശനമാക്കേണ്ടതിന്റെ ഗൗരവമാണ് ഈ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്.

Comments: